കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒൻപത് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ബേഡകം തലേക്കുന്നിലെ, മരുതടക്കം മദ്റസ അധ്യാപകൻ അഷ്‌റഫ് സഖാഫിയുടെയും ബുഷ്‌റയുടെയും മകൻ മുഹമ്മദ് ഇയാസ് (ഒൻപത്) ആണ് മരിച്ചത്. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് ഇയാസ്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ബുധനാഴ്ച (2026 ജൂലൈ 15) രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. ഓപ്പറേഷനു ശേഷം കുഞ്ഞിന്റെ പള്‍സ് ക്രമാതീതമായി കുറയുകയായിരുന്നുവെന്നു പറയുന്നു. ഉച്ചയ്ക്ക് 12 മണിയോടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. കാസര്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇസ്മത്ത്, ഇസ്ലം എന്നിവര്‍ സഹോദരങ്ങളാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ