വ്യാഴാഴ്‌ച, ജൂലൈ 16, 2026



കാസര്‍കോട്: ശസ്ത്രക്രിയയ്ക്കിടയില്‍ വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തിയ ജനറല്‍ ആശുപത്രി മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തു നിന്നാണ് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി ആഹ്വാനം ചെയ്ത മാര്‍ച്ച് ആരംഭിച്ചത്. എല്‍ ഐ സി ഓഫീസിനു സമീപത്തു പൊലീസ് ബാരിക്കേഡ് വച്ച് മാര്‍ച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ പ്രവര്‍ത്തകര്‍ വശങ്ങളിലൂടെ മുന്നോട്ടോടി. ഇതിനിടയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിലാണ് പൊലീസ് ലാത്തി വീശിയത്. തുടര്‍ന്ന് മാര്‍ച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന ജോയന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. നേതാക്കളായ എം വി രതീഷ്, സുഭാഷ് പാടി, സാദിഖ് ചെറുഗോളി, എന്‍ ഗിരീഷ് സംസാരിച്ചു.

ബേഡകം തലേക്കുണ്ടിലെ മുഹമ്മദ് ഇയാസ് (9) ഇന്നലെയാണ് ശസ്ത്രക്രിയയ്ക്കിടയില്‍ ജനറൽ ആശു പത്രിയിൽ മരിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ