ചൊവ്വാഴ്ച, ഓഗസ്റ്റ് 04, 2026



അജാനൂർ:മാണിക്കോത്ത് മുസ്ലിം ജമാഅത്ത് മീലാദ് കമ്മിറ്റി 2026 പ്രവർത്തന ഫണ്ട് ഉൽഘാടനം ചെയ്തു . സ്വാഗതസംഘം ഓഫീസിവെച്ച് നടന്ന് ചടങ്ങിൽ മണിക്കോത്ത് മുസ്ലിം ജമാഅത്ത് ഷാർജ കമ്മിറ്റി ട്രഷർ എം കെ നാസർ ഫ്രൂട്ട് ആദ്യ ഫണ്ട് ഒരു ലക്ഷം രൂപ കൈമാറി ഉദ്ഘാടന കർമ്മം നിർവഹിച്ചു,


മിലാദ് കമ്മിറ്റി ചെയർമാൻ എം എൻ അസീസ് പാലക്കി അധ്യക്ഷത വഹിച്ചു,  ജനറൽ കൺവീനർ എം പി നൗഷാദ് സ്വാഗതം പറഞ്ഞു. ശിഹാബ് തങ്ങൾ അൽഹാദി മാണിക്കോത്ത് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല് ഖത്തീബ് ഹുസൈൻ ഫൈസി  എറിയാട്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് മുബാറക് ഹസൈനാർ  ഹാജി, ജമാഅത്ത് ജനറൽ സെക്രട്ടറി എം സി ആബിദ്,വൈസ് പ്രസിഡൻ്റ് സൺലൈറ്റ് അബ്ദുറഹ്മാൻ ഹാജി, മിലാദ് കമ്മിറ്റി ട്രഷറർ നൗഷാദ് മല്ലമ്പലം, സഹ ഭാരവാഹികളായ അസീസ് മാണിക്കോത്ത്, ഷൗക്കത്ത് ലൈഫ് ലൈൻ ,  എൻ വി നാസർ, മജീദ് ലീഗ്, ഖാദർ മാണിക്കോത്ത്, എൻ വി സമീർ, ശരീഫ് ഫ്രൂട്ട്, ഇംതിയാസ് ബടക്കൻ, ഷൗക്കത്ത് മടിയൻ, ഇബ്രാഹിം ബാടോത്ത്, സഫീർ ബാടോത്ത്,സി എൻ സലാം , യു വി സാജു , ഹാഷിം കക്കൂത്തിൽ, എം പി നിയാസ്,തുടങ്ങിയവർ പങ്കെടുത്തു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ