മഡിയനിലെ കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: ഇന്നലെ രാവിലെ മുതല്‍ കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. മഡിയനിലെ താത്രവന്‍ വീട്ടില്‍ ടി. ജാനകി(74)യുടെ മൃതദേഹമാണ് വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരത്തുള്ള വള്ളംകോട് പാലത്തിന് സമീപം തോട്ടില്‍ കണ്ടെത്തിയത്. തോട് കുറുകെ കടക്കുന്നതിനിടെ ഒഴുക്കില്‍പെട്ടതാണോ എന്ന് സംശയിക്കുന്നു. ഇന്നലെ രാവിലെ 10.30ന് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. കോടോട്ട് പാലത്തിന് സമീപത്തുകൂടി നടന്നുപോകുന്നത് കണ്ടവരുണ്ട്. കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്തിയത്. കൃഷ്ണന്റെ ഭാര്യയാണ്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ