ബുധനാഴ്‌ച, ഓഗസ്റ്റ് 05, 2026


കാസര്‍കോട്: സുഹൃത്തിന്റെ 16 വയസ്സുള്ള മകളെ ഉറങ്ങിക്കിടക്കുന്നതിനിടയില്‍ പീഡിപ്പിച്ച യുവതി അറസ്റ്റില്‍. തളിപ്പറമ്പ്, പുളിപ്പറമ്പ് സ്വദേശിനിയായ സ്‌നേഹ മെര്‍ളി (25)നെയാണ് മയ്യില്‍ പൊലീസിന്റെ സഹായത്തോടെ മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.പി രാഘവനും സംഘവും അറസ്റ്റു ചെയ്തത്. അഞ്ചു പോക്‌സോ കേസുകളില്‍ പ്രതിയായ സ്‌നേഹ മാത്തിലിലെ ഒരു ബന്ധുവീട്ടില്‍ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്നലെ (ചൊവ്വ) രാത്രി നടത്തിയ റെയ്ഡിലാണ് സ്‌നേഹ പിടിയിലായത്. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്, പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്‌നേഹ. കണ്ണൂര്‍ ജയിലില്‍ വച്ചാണ് സ്‌നേഹയും പെണ്‍ കുട്ടിയുടെ മാതാവും തമ്മില്‍ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ജയിലില്‍ നിന്നു ഇറങ്ങി. ജയിലിലെ പരിചയത്തിന്റെ പേരില്‍ സ്‌നേഹ ഒരു വര്‍ഷക്കാലം പെണ്‍കുട്ടിയുടെ മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഈ സമയത്താണ് പെണ്‍കുട്ടി ക്രൂരമായി പീഡനത്തിനിരയായത്. ഭയംകാരണം പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് ഷെല്‍ട്ടർ ഹോമില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് ജൂണ്‍ 13ന് സ്നേഹയ്ക്കെതിരെപോക്‌സോ പ്രകാരം കേസെടുത്തത്. ഇതോടെ സ്‌നേഹ ഒളിവില്‍ പോവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി മാത്തിലില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന്കണ്ടെത്തി അറസ്റ്റു ചെയ്തത്. സ്നേഹയ്ക്കെതിരെ നാലാമത്തെ പോക്സോ കേസാണ് മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. തളിപ്പറമ്പ് സ്റ്റേഷനില്‍ സ്നേഹയ്ക്കെതിരെ മൂന്നു പോക്സോ കേസുകളുണ്ട്. 2025 ഫെബ്രുവരി മാസത്തിലാണ് സ്നേഹ ആദ്യമായി പോക്സോ കേസില്‍ പ്രതിയാകുന്നത്. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നു ലഭിച്ച ഫോണ്‍ പരിശോധിച്ച അധ്യാപകര്‍ക്കാണ് ആദ്യം സംശയം തോന്നിയത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ചൈല്‍ഡ് ലൈന്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗില്‍ പീഡന വിവരം കുട്ടി വിശദമാക്കി. പെണ്‍കുട്ടിക്ക് സ്വര്‍ണ്ണത്തിന്റെ കൈ ചെയിൻ വാങ്ങി കൊടുത്ത ശേഷമായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ 15 കാരനായ സഹോദരനെയും സ്നേഹ പീഡനത്തിനു ഇരയാക്കിയതായും പിന്നീട് കണ്ടെത്തുകയും മറ്റൊരു പോക്സോ കേസെടുക്കുകയും ചെയ്തിരുന്നു. മറ്റൊരു 14 കാരനെ പീഡിപ്പിച്ചതായും ഇതിന്റെ ദൃശ്യങ്ങള്‍ ഫേണില്‍ പകര്‍ത്തി പീഡിപ്പിച്ചതായും പരാതി ഉണ്ടായിരുന്നു. ഇതിലും തളിപ്പറമ്പ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തിരുന്നു. തളിപ്പറമ്പിലെ സി പി ഐ നേതാവായ കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്. എഎസ്‌ഐമാരായ മനു, ശിവന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിഖില്‍, ജയശ്രീ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ