ശനിയാഴ്‌ച, ഓഗസ്റ്റ് 08, 2026


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാനയിലെ അന്തേവാസികളായ ഷമ ഷെറിൻ, ഹിവ ഫൈറൂസ് എന്നിവർ ഉന്നത പഠനത്തിനായി പുതിയ അധ്യായത്തിലേക്ക് യാത്രതിരിക്കുന്നതിന്റെ ഭാഗമായി ഊഷ്മളമായ യാത്രയയപ്പ് നൽകി.


യത്തീംഖാനയിലെ മക്കളുടെ സ്വപ്നങ്ങൾക്ക് ചിറകേകുന്നതിനും, ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കുന്നതിനും പ്രചോദനമേകുന്നതായിരുന്നു യാത്രയയപ്പ് ചടങ്ങ്.


മോട്ടിവേറ്റർ ഹംസ പാലക്കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. യത്തീംഖാന പ്രസിഡന്റ് ബെസ്റ്റോ കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി സുപ്രീം സ്വാഗതവും ട്രഷറർ സി. കെ. റഹ്മത്തുള്ള നന്ദിയും പറഞ്ഞു.


വൈസ് പ്രസിഡന്റ് എം. പി. ജാഫർ, പ്രിൻസിപ്പൽ ജോബിഷ് ജോൺ, മാനേജർ അബ്ദുന്നാസർ പി. കെ., എക്സിക്യൂട്ടീവ് അംഗങ്ങളായ ബഷീർ ആറങ്ങാടി, സുറൂർ മൊയ്തു ഹാജി, എം. പി. ജാഫർ, പി.എം കുഞ്ഞബ്ദുള്ള ഹാജി, സൗദി അബൂബക്കർ, അബ്ദുല്ല ജിദ്ദ ചിത്താരി, പി. എം. ഹസ്സൈനാർ, ശംസുദ്ദീൻ കല്ലൂരാവി, കെ. കെ. ബദറുദ്ദീൻ, മൊബാഷ് ബഷീർ, സക്കീന ബഷീർ, കെയർടേക്കർ സൽമ എന്നിവർ ആശംസകൾ നേർന്നു.


യാത്രയയപ്പ് ചടങ്ങിൽ ഹിബ ഫൈറൂസ് മനോഹരമായ ഗാനം ആലപിച്ചു.


പഠനത്തിലും ജീവിതത്തിലും പുതിയ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്നും അറിവും നന്മയും ആത്മവിശ്വാസവും കൈമുതലാക്കി സമൂഹത്തിന് അഭിമാനമായി മാറട്ടെയെന്നും ചടങ്ങിൽ ആശംസിച്ചു.



0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ