ചൊവ്വാഴ്ച, ഓഗസ്റ്റ് 11, 2026

 


നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ല് ന​ഗ​രാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ർ​ബ​ൻ ഹെ​ൽ​ത്ത് സെ​ന്റ​ർ കെ​ട്ടി​ടം നീ​ലേ​ശ്വ​രം ചി​റ​പ്പു​റ​ത്ത് നി​ർ​മി​ക്കാ​ൻ ധാ​ര​ണ​യാ​യി.


1.43 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ സ്പെ​ഷ​ലൈ​സ്ഡ് ഡോ​ക്ട​ർ​മാ​ർ, വി​പു​ല​മാ​യ ലാ​ബ് സൗ​ക​ര്യം, മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ടാ​കും.നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ ചി​റ​പ്പു​റം ആ​ലി​ൻ​കീ​ഴി​ൽ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്തെ പ​ഴ​യ ബ​ഡ്സ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചാ​ണ്ആ​ധു​നി​ക​സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ആ​ശു​പ​ത്രി നി​ർ​മി​ക്കു​ക.


നീ​ലേ​ശ്വ​രം, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നീ ന​ഗ​ര​സ​ഭ​ക​ളി​ലെ​യും മ​ടി​ക്കൈ, കി​നാ​നൂ​ർ-​ക​രി​ന്ത​ളം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​മെ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്. കേ​ന്ദ്ര ധ​ന​കാ​ര്യ ക​മീ​ഷ​ന്റെ ഹെ​ൽ​ത്ത് ഗ്രാ​ന്റ് ഫ​ണ്ടി​ൽ​നി​ന്നാ​ണ് ഇ​ത്ര​യും തു​ക ന​ഗ​ര​സ​ഭ​ക്ക് അ​നു​വ​ദി​ച്ച​ത്.


ന​ഗ​രാ​രോ​ഗ്യ​കേ​ന്ദ്രം എ​ച്ച്.​എം.​സി യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യി. ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം ചേ​ർ​ന്ന് അം​ഗീ​കാ​രം ന​ൽ​കു​ന്ന മു​റ​ക്ക് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി അ​റി​യി​ച്ചു.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ