കാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെയും കേരള എക്സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ഓർഫനേജ് ഐ.ടി.ഐയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ പ്രിൻസിപ്പൽ ജോബിഷ് ജോൺ സ്വാഗതം പറഞ്ഞു. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് പ്രസിഡന്റ് ഷൗക്കത്തലി എ.കെ. അധ്യക്ഷത വഹിച്ചു.
ലഹരിയുടെ ദൂഷ്യഫലങ്ങളും ലഹരിയിൽനിന്ന് യുവതലമുറയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ച് 'വിമുക്തി' മെന്റർ ഗോവിന്ദൻ പി. ബോധവൽക്കരണ ക്ലാസ് നയിച്ചു.
പി.എം. അബ്ദുൾ നാസർ, ഗോവിന്ദൻ നമ്പൂതിരി, ബഷീർ കുശാൽ, മുനീർ കിഡ്സ് മാൾ, ഷറഫുദ്ദീൻ സി.എച്ച്. എന്നിവർ ആശംസകൾ നേർന്നു. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് സെക്രട്ടറി ശ്രീകുമാർ പള്ളഞ്ചി നന്ദി പറഞ്ഞു.
വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ അവബോധം വളർത്തുകയും ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.
P hoto ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെയും കേരള എക്സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ഓർഫനേജ് ഐ.ടി.ഐയിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യുന്നു.
--

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ