വ്യാഴാഴ്‌ച, നവംബർ 19, 2026


കാസര്‍കോട്: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ് 2K26ന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ ശ്രീധന്യ സുരേഷ് ലോഗോ പ്രകാശനം നിര്‍വഹിച്ചു.


ബേക്കല്‍ ബീച്ച് ഫെസ്റ്റ് ചീഫ് കോര്‍ഡിനേറ്റര്‍ ഹക്കീം കുന്നില്‍, സാജിദ് മൗവ്വല്‍, സുകുമാരന്‍ പൂച്ചക്കാട്, ഹരീഷ്. ബി. നമ്പ്യാര്‍, റൗഫ് ബാവിക്കര, ബി. ബാലകൃഷ്ണന്‍, ഷംസുദ്ദീന്‍ ഓര്‍ബിറ്റ്, ബി.ടി. രമേശ്, പി. സുനില്‍കുമാര്‍, അനസ് മുസ്തഫ, രാജേഷ് പള്ളിക്കര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവല്‍ 2026നായി ലോഗോ ക്ഷണിച്ചിരുന്നു ഇതിലേക്ക് നൂറോളം എന്‍ട്രികള്‍ ലഭിച്ചിരുന്നു. ഇവയില്‍ നിന്ന് ആശു കാഞ്ഞങ്ങാട് രൂപകല്‍പന ചെയ്ത ലോഗോ വിദഗ്ധ സമിതിയാണ് തിരഞ്ഞെടുത്തത്. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ.എ. ബക്കര്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ സാജിദ് മൗവ്വല്‍, കലാ-സാംസ്‌കാരിക കമ്മിറ്റി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് എന്നിവരടങ്ങിയതായിരുന്നു സമിതി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ