പാനിപൂരി കച്ചവടക്കാരന് ജിയോ പ്രചോദനമായി: 100 രൂപയ്ക്ക് അൺലിമിറ്റഡ് പാനിപൂരി ഓഫ‌ർ

പാനിപൂരി കച്ചവടക്കാരന് ജിയോ പ്രചോദനമായി: 100 രൂപയ്ക്ക് അൺലിമിറ്റഡ് പാനിപൂരി ഓഫ‌ർ

പോർബന്തർ: പുതിയതായി അവതരിപ്പിക്കുന്ന ഒരു ഉത്പന്നം, വിപണിയെ കീഴടക്കാൻ കാലാകാലങ്ങളായി പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ് സൗജന്യ ഓഫർ എന്നുള്ളത്. അടുത്തിടെ, റിലയൻസ് ജിയോ തങ്ങളുടെ 4ജി മൊബൈൽ സേവനം സൗജന്യമായി നൽകി ഉപഭോക്താക്കളെ ആകർഷിച്ചതും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. മുകേഷ് അംബാനിയുടെ ഈ ബിസിനസ് തന്ത്രത്തിൽ നിന്നും ആവേശം ഉൾക്കൊണ്ട ഗുജറാത്തിലെ പാനിപൂരി കച്ചവടക്കാരനാണ്, ജിയോ പ്ലാനുകളുമായി പാനിപൂരി കച്ചവടം പിടിച്ചെടുക്കുന്നത്. പോർബന്തർ ജില്ലയിലെ വഴിയോര പാനിപൂരി കച്ചവടക്കാരനായ രവി ജഗദമ്പയാണ്, ജിയോ മാതൃകയിൽ ദിവസ പ്ലാനുകളും മാസ പ്ലാനുകളും ഉൾപ്പെടുത്തി പാനിപൂരി വിൽപ്പന നടത്തുന്നത്. 100 രൂപയുടെ കൂപ്പൺ എടുത്താൽ ദിവസം എത്രവേണേലും പാനിപൂരി കഴിക്കാം. 1000 രൂപയുടെ കൂപ്പൺ ആണ് എടുക്കുന്നതെങ്കിൽ മാസം മുഴുവനും പാനിപൂരി, ഭേൽ പൂരി പോലെയുള്ള ചാട്ട് വിഭവങ്ങൾ മതിയാവോളം കഴിക്കാം. എന്തായാലും, ജിയോ 4ജി പ്ലാൻ അനുകരിച്ച് നടപ്പാക്കിയ തന്ത്രം വിജയിച്ചതിന്റെ സന്തോഷത്തിൽ കൂടുതൽ കടകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.

Post a Comment

0 Comments