എവറസ്റ്റ് കീഴടക്കിയ ശേഷം കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി

എവറസ്റ്റ് കീഴടക്കിയ ശേഷം കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി

കാഠമണ്ഡു: എവറസ്റ്റ് കീഴടക്കിയ ശേഷം കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. രണ്ടു ദിവസത്തിന് ശേഷമാണ് ഉത്തര്‍പ്രദേശുകാരനായ രവികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയെങ്കിലും മൃതദേഹം വീണ്ടെടുക്കാന്‍ സാധിക്കില്ലെന്ന് മുന്നംഗ ഷെര്‍പകളുടെ സംഘം അറിയിക്കുകയായിരുന്നു.

ശനിയാഴ്ചയാണ് രവികുമാറിനെ കാണാതാകുന്നത്. ടോപ്പ് സ്‌റ്റേഷനില്‍ എത്തിയ രവികുമാറുമായുള്ള ആശയ വിനിമയ ബന്ധം നഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രവികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

ഒരാഴ്ചയ്ക്കിടെ അമേരിക്ക, സ്‌ളോവാക്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള പര്‍വതാരോഹതും എവറസ്റ്റില്‍ മരിച്ചിരുന്നു. ഉയര്‍ന്ന പ്രദേശത്ത് എത്തുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് മരണമെന്നാണ് വിവരം.

Post a Comment

0 Comments