ഐപിഎല്‍ ഫൈനലുമായി ബന്ധപ്പെട്ട വാതുവെയ്പ്പ്; 3000 രൂപയ്ക്ക് വേണ്ടി 14 കാരനെ കഴുത്തറുത്ത് കൊന്നു

ഐപിഎല്‍ ഫൈനലുമായി ബന്ധപ്പെട്ട വാതുവെയ്പ്പ്; 3000 രൂപയ്ക്ക് വേണ്ടി 14 കാരനെ കഴുത്തറുത്ത് കൊന്നു

മാണ്ഡ്യ: ഐപിഎല്‍ ഫൈനലുമായി ബന്ധപ്പെട്ട ബെറ്റിനെ തുടര്‍ന്ന് മൈസൂരില്‍ 14 കാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പയ്യന്റെ ജനനേന്ദ്രിയം കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്തു. മുംബൈ ഇന്ത്യന്‍സ് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റിനെ ഒരു റണ്‍സിന് തോല്‍പ്പിച്ച മത്സരവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. 14 കാരനായ ശശാങ്ക് എന്ന വിദ്യാര്‍ത്ഥിയാണ് മെയ് പതിനാറിന് മരണമടഞ്ഞത്.

സംഭവത്തില്‍ മൂന്ന് പേരെ പോലീസ് തെരയുകയാണ്. രണ്ടു പേര്‍ പിടിയിലായിട്ടുണ്ട്. മാണ്ഡ്യ ജില്ലയിലെ കെ ആര്‍ പെറ്റിലായിരുന്നു പയ്യനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ 18 കാരനായ ഒരു പോളിടെക്‌നിക് വിദ്യാര്‍ത്ഥി അറസ്റ്റിലായിട്ടുണ്ട്. സംഭവത്തില്‍ അഞ്ചു പേരുണ്ടായിരുന്നെന്ന് ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

തെഗാഡഹള്ളി ആശീര്‍വാദ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലെ ഒമ്പതാംക്‌ളാസ്സ് വിദ്യാര്‍ത്ഥിയായിരുന്ന ശശാങ്കിനെ കെ ആര്‍ പേട്ട് ടീച്ചേഴ്‌സ് കോളനിയിലെ ഒരു കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ബൊമ്മനഹള്ളിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപികയുടെയും കൃഷിക്കാരന്റെയും മകനാണ് ശശാങ്ക്.

ഐപിഎല്‍ ഫൈനലുമായി ബന്ധപ്പെട്ട് വാതുവെയ്പ്പില്‍ ബെറ്റില്‍ ഏര്‍പ്പെട്ടിരുന്നവര്‍ പണം പിടിക്കാന്‍ ഏല്‍പ്പിച്ചിരുന്നത് ശശാങ്കിനെ ആയിരുന്നു. ബെറ്റ് ജയിച്ച ആള്‍ക്ക് പണം കൈമാറണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പണം നല്‍കാന്‍ ശശാങ്കിന് കഴിയാതെ വരികയും ഇതില്‍ കുപിതരായവര്‍ പയ്യനെ പിടിച്ചുകൊണ്ടു പോയി മര്‍ദ്ദിക്കുകയുമായിരുന്നു. സ്വകാര്യ ഭാഗങ്ങള്‍ കല്ലിനിടിച്ച് ചത്ത അക്രമികള്‍ ഒടുവില്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.

അതേസമയം ഒരിക്കലും ക്രിക്കറ്റ് കണ്ടിട്ടില്ലാത്ത മകന്‍ ഐപിഎല്‍ വാതുവെയ്പ്പില്‍ പങ്കാളിയായിരുന്നു എന്നും മോശം കൂട്ടുകെട്ട് ഉണ്ടായിരുന്നെന്നും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് മാതാവ് പറഞ്ഞു. ശശാങ്കിന്റെ മൊബൈലിലെ കോള്‍ ലിസ്റ്റ് പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും എത്തിയത് ബെറ്റിലേക്കാണെന്നും പോലീസ് പറഞ്ഞു.

Post a Comment

0 Comments