കാസർഗോഡ്: പെരിയ കേന്ദ്ര സർവകലാശാലയിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ ഇരച്ചു കയറി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹിയിൽ ഹിന്ദുസേന പ്രവർത്തകർ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ഇരച്ചു കയറിയത്. പ്രവർത്തകർ മന്ത്രിയെ കരിങ്കാടി കാട്ടി.
രാവിലെ പെരിയ കേന്ദ്ര സർവകലാശാലയിൽ രണ്ടാമത് ബിരുദധാന ചടങ്ങിൽ പങ്കെടുക്കവെയാണ് സംഭവം. മന്ത്രി പ്രസംഗിക്കാൻ എണീറ്റപ്പോൾ പത്തോളം വരുന്ന ഡിവൈഎഫ്ഐക്കാർ മുദ്രാവാക്യം വിളിച്ചു വേദിക്ക് സമീപത്തേക്ക് എത്തുകയായിരുന്നു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പി.കരുണാകരൻ എംപിയും മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു.
0 Comments