തിങ്കളാഴ്‌ച, ജൂൺ 15, 2026


ലോകമെമ്പാടും ജനപ്രിയമായ പ്രമുഖ ഭക്ഷ്യ ശൃംഖലയായ കെഎഫ്‌സിയുടെ (KFC) വർക്കല ഔട്ട്ലെറ്റിൽ മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വലിയ അളവിൽ പഴകിയ ചിക്കൻ പിടിച്ചെടുത്തു. ബീച്ച് റോഡിന് സമീപം പ്രവർത്തിക്കുന്ന തിരക്കേറിയ ഔട്ട്ലെറ്റിൽ നിന്നാണ് രണ്ട് കിലോ വീതമുള്ള 90 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന പഴകിയ മാംസം നഗരസഭാ അധികൃതർ കണ്ടെടുത്തത്. പ്രത്യേക ഓഫറുകളടക്കം പ്രഖ്യാപിച്ച് ഇന്ന് വിപുലമായ രീതിയിൽ വിൽപ്പന നടത്തുന്നതിനിടെയായിരുന്നു ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ