കാഞ്ഞങ്ങാട്:കടലിൽ കാണാതായ രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. രണ്ടാമൻ്റെ മൃതദേഹം ഉച്ചക്ക് 1.15 മണിയോടെ മുട്ടുംന്തല അഴിമുഖത്ത് നിന്നുമാണ് കണ്ടെത്തിയത്. വലക്കാരാണ് മൃതദേഹം ഒഴുകുന്നതായി കാണുന്നത്. തുടർന്ന് കരക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകീട്ട് പള്ളിക്കര കല്ലിങ്കാലിൽകടലിൽ കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം ഇന്ന് ഉച്ചക്ക് 12.30 മണിയോടെ
ചിത്താരി പുഴയിൽ കണ്ടെത്തിയിരുന്നു.
കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ അംഗിത്തിൻ്റെ 20മൃതദേഹമാണ് രണ്ടാമത് ലഭിച്ചത്.
അപ്പു ടി. എബ്രഹാമിൻ്റെ 20 മൃതദേഹം ചിത്താരി പുഴയിൽ നിന്നും ആദ്യം കണ്ടെ
ത്തുകയായിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ