കാഞ്ഞങ്ങാട്: തലക്ക് മീതെ അപായ അപായ മണി മുഴക്കിയൊരു ബസ് സ്റ്റാന്റാണ് കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ് സ്റ്റാന്റ്. ഏത് നിമിഷവും തകര്‍ന്ന് യാത്രക്കാരുടെയോ വാഹനങ്ങള്‍ക്കോ മുകളില്‍ വീഴാവുന്ന രീതിയിലായിരിക്കുന്നു ഈ ബസ് സ്റ്റാന്റ്. കഴിഞ്ഞ ദിവസം പൊട്ടി പൊളിഞ്ഞ് വീഴറായ കോട്ടച്ചേരി മുനിസിപല്‍ ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ നിന്നും സിമന്റ് കട്ട അടര്‍ന്ന് വീണ് ബസ് കാത്തു നില്‍ക്കുകയായിരുന്ന യാത്രക്കാരാന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടിരുന്നു. യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ഇരിപ്പിടത്തിന് മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഏത് നിമിഷവും വീഴുമെന്ന അവസ്ഥയാണുള്ളത്.
കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ് സ്റ്റാന്റ് തകര്‍ന്ന് നില്‍ക്കുന്ന അവസ്ഥയിലാണ് എന്ന് കാണിച്ച് നേരെത്തെ തന്നെ പത്രങ്ങളിലടക്കം വാര്‍ത്തകള്‍ വന്നിരുന്നു. തലയ്ക്ക് മുകളില്‍ തൂങ്ങി നില്‍ക്കുന്ന അപകടം കാണാതെയാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ ഇവിടെ ബസ് കാത്ത് നില്‍ക്കുന്നത്. ബസ് സ്റ്റാന്റിന് മുകളില്‍ ഫൈബര്‍ ഷീറ്റുളും പൊട്ടി പൊളിഞ്ഞ് വീഴാന്‍ പാകത്തിലാണ്. മാസങ്ങള്‍ക്ക് മുമ്പ് യാത്രക്കാരിയായ വീട്ടമ്മയുടെ തലയില്‍ സിമന്റ് കട്ട വീണ് പരിക്കേറ്റിരുന്നു. ബസ് സ്റ്റാന്റിലെ കോണ്‍ക്രീറ്റ് തകര്‍ന്ന് അതിലെ കമ്പികള്‍ പൊടിഞ്ഞ് വീഴാറാകുന്നയവസ്ഥയിലാണുള്ളത്. ബസ് സ്റ്റാന്റിനകത്തു നിന്ന് പുറത്തേക്ക് കടന്നു പോകുന്ന സ്വകാര്യ ബസിന്റെ ഗ്ലാസില്‍ സ്ലാബ് അടര്‍ന്ന് വീണ സംഭവവും നേരത്തെയുണ്ടായിരുന്നു. സംഭവത്തില്‍ ബസ് ഒണേഴ്‌സ് അസോസിയേഷന്‍ ബസ് സ്റ്റാന്റിനകത്തെ വ്യാപാരികളും മുനിസിപല്‍ അധികാരികള്‍ക്കും പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല.
ജില്ലയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ നഗരത്തില്‍ ഏത് നിമിഷവും തകര്‍ന്ന് കൊണ്ടിരിക്കുന്ന ബസ് സ്റ്റാന്റിനെ സംബന്ധിച്ചടുത്തോളം അത്ര ദയനീയമയാവസ്ഥയിലുടെയാണ് കോട്ടച്ചേരി ബസ് സ്റ്റാന്റ് കടന്നു പോകുന്നത്.
0 Comments