
കാഞ്ഞങ്ങാട്: ജില്ലയില്‍ 16 പൊലിസ് സ്‌റ്റേഷനുകളില്‍ 2017 വര്‍ഷം ഏറ്റവും കൂടുതല്‍ കേസ് രജിസ്ട്രര്‍ ചെയ്തത് ഹോസ്ദുര്‍ഗ് പൊലിസ് സ്‌റ്റേഷനില്‍. 2017 ജനുവരി ഒന്ന് മുതല്‍ ഒക് ടോബര്‍ ഒമ്പത് വരെ ഹൊസ്ദുര്‍ഗ് പൊലിസ് സ്റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്തത് 1050 കേസുകള്‍. ജില്ലയില്‍ മറ്റൊരു പൊലിസ് സ് റ്റേഷനിലും ഇത്രയധികം കേസുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടില്ല. 2015-16 വര്‍ഷത്തില്‍ ഏറ്റവു കൂടുതല്‍ കേസുകള്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന കാസര്‍ കോട് പൊലിസ് സ് റ്റേഷനില്‍ ഇക്കുറി 880 കേസുകള്‍ രജിസ്ട്രര്‍ ചെയ്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഹോസ്ദുര്‍ഗ് പൊലിസ് സ്് റ്റേഷനില്‍ കേസുകള്‍ അടിക്കടി രജിസ്ട്രര്‍ ചെയ്യുന്നതിനാല്‍ ആദ്യമാദ്യം രജിസ്ട്രര്‍ ചെയ്യുന്ന കേസുകള്‍ പലതും നിശ്ചലമായ അവസ്ഥയാണിപ്പോള്‍. ബി.ജെ.പിയും സി.പി.എമും തമ്മിലുള്ള ആക്രമങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ പല പ്പോഴും രാഷ്ട്രീയ പ്രശ്‌നങ്ങളായി മാറിയതാണ് ഇക്കുറി കൂറെ കൂടുതല്‍ കേസ് രജിസ്ട്രര്‍ ചെയ്യുന്ന രീതിയി ലെക്ക് ഹോസ്ദുര്‍ഗ് പൊലിസ് മാറാന്‍ കാരണം. കുടാ തെ മണല്‍ കടത്ത്, വീടു കവര്‍ച്ച, പീഡന കേസുകള്‍, കൊലപാത കേസുകള്‍, മോഷണ കേസുകളും സ്‌കൂള്‍, കോളേജുകളിലുള്ള റാഗിംങ് കേസുകളും കൂടിയതും ഹൊസ്ദുര്‍ഗ് പൊലിസ് സ്റ്റേഷനില്‍ ക്രൈം നിരക്ക് കൂടാന്‍ ഇടയാക്കിയിട്ടുണ്ട്
0 Comments