തോല്‍പ്പെട്ടി: വയനാട്ടിലെ തോല്‍പ്പട്ടി ചെക്‌പോസ്റ്റില്‍ വന്‍ സ്വര്‍ണവേട്ട. സ്വകാര്യ ബസ് യാത്രക്കാരന്‍ പക്കല്‍ നിന്നുമാണ് 30 കിലോയോളം സ്വര്‍ണം പിടികൂടിയത്. നേരത്തെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടിച്ചെടുത്തത്.
പത്ത് കോടിയോളം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു സ്വദേശികളായ ആറു പേര്‍ അറസ്റ്റിലായിട്ടുണ്ട്. തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റില്‍ എത്തിയ ബസ്സില്‍ ആറുപേരും ഒരുമിച്ചാണ് ടിക്കറ്റ് എടുത്തത്.
സമാനമായ രീതിയില്‍ നേരത്തേയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റഡിയില്‍ ആയവര്‍ പോലീസിന് മൊഴി നല്‍കി. ഇവരെ കസ്റ്റഡിയിലെടുത്തവരെ വിശദമായ ചോദ്യം ചെയ്യലിന് ശേ്ഷം കോടതിയില്‍ ഹാജരാക്കും. കര്‍ണാടകത്തില്‍ നിന്നുമെത്തുന്ന മറ്റ് വാഹനങ്ങളിലും പരിശോധന നടത്തുന്നുണ്ട്.
0 Comments