സമീപത്തെ കടയില്‍ നിന്ന് തുരങ്കമുണ്ടാക്കി ബാങ്കിലെ ലോക്കര്‍ കൊള്ളയടിച്ചു

സമീപത്തെ കടയില്‍ നിന്ന് തുരങ്കമുണ്ടാക്കി ബാങ്കിലെ ലോക്കര്‍ കൊള്ളയടിച്ചു

മുംബൈ: ബാങ്കിലേക്ക് തുരങ്കമുണ്ടാക്കി ലോക്കറുകള്‍ കൊള്ളയടിച്ചു. നവി മുംബൈയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിലേക്കാണ് മോഷ്ടാക്കള്‍ തുരങ്കമുണ്ടാക്കിയത്. ബാങ്കിലെ 27ഓളം ലോക്കറുകള്‍ മോഷ്ടാക്കള്‍ കൊള്ളയടിച്ചു. തിങ്കളാഴ്ച രാവിലെ ബാങ്ക് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ഒരു ഇടപാടുകാരന്‍ എത്തിയതിനെ തുടര്‍ന്ന് ലോക്കര്‍ മുറി തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്.

സമീപത്തെ ഒരു കടയില്‍ നിന്നുമാണ് ലോക്കര്‍ മുറിയിലേക്ക് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. ലോക്കറില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടാക്കള്‍ കൈക്കലാക്കി. തുടര്‍ന്ന് തുരങ്കം വഴി തന്നെ രക്ഷപെടുകയും ചെയ്തു. നഷ്ടപ്പെട്ട വസ്തുക്കുടെ മൂല്യം കണക്കാക്കിയിട്ടില്ല.

Post a Comment

0 Comments