കാഞ്ഞങ്ങാട്: നഗരത്തിലെ ബിയര്‍ പാര്‍ലറില്‍ ഗുണ്ടാവിളയാട്ടം. ജനല്‍ ചില്ലുകളും മദ്യകുപ്പികളും അടിച്ച് തകര്‍ക്കുകയും മാനേജരുടെ തലക്ക് അടിച്ച് പരി ക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ 12 പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലിസ് കേസെടുത്തു. കാഞ്ഞങ്ങാട് നഗര മധ്യത്തില്‍ നവരംഗ് ബിയര്‍ പാര്‍ലറിലാണ് കഴിഞ്ഞ ദിവസം ഗുണ്ടകള്‍ ആക്രമം കാണിച്ചത്. മാനേജര്‍ പുല്ലൂര്‍ പെരളത്തെ തരുണി(33)നാണ് തലക്ക് അടിയേറ്റത്. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരി ക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന തരുണ്‍ പറയുന്നു. ആവിക്കരയിലെ വൈശാഖ്, വിശാഖ്, രൂപേഷ്, രാജേഷ്, കുശാല്‍ നഗറിലെ ജിജി തുടങ്ങിയ കണ്ടാലറിയാവുന്ന 12 പേര്‍ ക്കെതി രെയാണ് പൊലിസ് സംഭവത്തില്‍ കേ സെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി മദ്യപിക്കാനെത്തിയ സംഘം ബിയര്‍ കുടിക്കുകയും പിന്നീട് ബിയറിന് വീര്യം കുറ വെന്ന് പറഞ്ഞ് സപ്ലൈയറോട് തര്‍ക്കിക്കുകയുമായിരുന്നു. ഇതിനിടയില്‍ സംഘത്തില്‍ പ്പെട്ട രണ്ടു പേര്‍ മദ്യക്കുപ്പിയും ഗ്ലാസു മെടത്ത് നിലത്തിട്ട് ഉടക്കുകയുമായിരുന്നു.
ബഹളം കേട്ട് എത്തിയ മാനേജര്‍ തരുണ് പ്രശ്‌നം പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സംഘത്തില്‍ പ്പെട്ട മദ്യപാനി കുപ്പി യെടുത്ത് തരുണിന്റെ തലക്കടിക്കുകയുമായിരുന്നു. വിവിരമറിഞ്ഞ് പൊലിസ് എത്തിയ പ്പോ ഴെക്കും ആക്രമി സംഘം ഓടി രക്ഷ പ്പെട്ടു.
0 Comments