യൂണിറ്റി കൈതക്കാട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘാടക സമിതി രൂപീകരിച്ചു

യൂണിറ്റി കൈതക്കാട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘാടക സമിതി രൂപീകരിച്ചു

ചെറുവത്തൂർ: യൂണിറ്റി കൈതക്കാട് നോവ് പാലിയേറ്റീവ് ചാരിറ്റബിൾ ട്രസ്റ്റ് ധനശേഖരണാർഥം  2018 ഫെബ്രുവരി ആദ്യവാരം ചെറുവത്തൂർ - കൈതക്കാട് വെച്ച് സംഘടിപ്പിക്കുന്ന എസ്എഫ്എ അംഗീകൃത അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ (മലബാർ പ്രീമിയർ ലീഗ്) സംഘാടക സമിതി രൂപീകരണയോഗം നോവ് പാലിയേറ്റീവ് കേന്ദ്രത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

 സംഘാടകസമിതി രൂപീകരണയോഗം കാസർകോട് ജില്ല ഡിസിസി വൈസ് പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം  ചെയ്തു, യോഗത്തിൽ യൂണിറ്റി കൈതക്കാട് പ്രസിഡന്റ് ശിഹാബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

 ലത്തീഫ് നീലഗിരി, അബ്ദുൽ ഖാദർ എംസി,  വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ  ജനറൽ സെക്രട്ടറി ജോസ് തയ്യിൽ, ശുക്കൂർ ഹാജി, രവീന്ദ്രൻ ടി, കേരളാ റസാക്ക്, ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത്, ശഫാഅത്തലി, പിവി കൃഷ്ണൻ, കൃഷ്ണൻ പത്താനത്ത്,കെ.ടി  മോഹനൻ, യൂസുഫ് കോട്ടക്കൽ  തുടങ്ങിയവർ സംസാരിച്ചു.

  എം.പി.എൽ  ചെയർമാനായി റഫീഖ് ഹാജി വികെ, വൈസ് ചെയർമാൻ കൈതക്കാട് രാമചന്ദ്രൻ, നാസർ ഹാജി വികെ, വർക്കിംഗ് ചെയർമാനായി മുഹമ്മദ് അസ്‌ലം ഇകെ, ജനറൽ കൺവീനർ ശിഹാബ് മാസ്റ്റർ എംസി,

 കൺവീനർമാരായി കുഞ്ഞബ്ദുള്ള യു.കെ, അബ്ദുൽ സമദ് ഇ.കെ, അനൂപ് കുമാർ കെ.പി, മുഹമ്മദ് കുഞ്ഞി സി എന്നിവരെ തിരഞ്ഞെടുത്തു.

യൂണിറ്റി ജനറൽ സെക്രട്ടറി  കുഞ്ഞബ്ദുള്ള  യു കെ സ്വാഗതം പറഞ്ഞു

Post a Comment

0 Comments