കണ്ണൂർ: കണ്ണൂർ ജില്ലയിലെ പാനൂർ പാലക്കൂവിൽ വച്ച് ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു. എലാങ്കോട് മണ്ഡലം കാര്യവാഹക് സുജീഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തലശേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി പത്ത് മണിയോടെ ബൈക്കിൽ വന്ന ഇയാളെ അജ്ഞാത സംഘം തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവസ്ഥലത്ത് അക്രമ സംഭവങ്ങൾ വ്യാപിക്കാതിരിക്കാൻ സുരക്ഷാ സംവിധാനം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
0 Comments