ആർ.എസ്.എസുകാരന്റെ കൊല: മൂന്ന് പേർ അറസ്‌റ്റിൽ

ആർ.എസ്.എസുകാരന്റെ കൊല: മൂന്ന് പേർ അറസ്‌റ്റിൽ

തൃശൂർ: നെന്മിനിയിൽ ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദിനെ വെട്ടിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്‌റ്റു ചെയ്തു. ഫായിസ്,​ ജിതേഷ്,​ കാർത്തിക് എന്നിവരെയാണ് ഗുരുവായൂരിൽ നിന്ന് അറസ്റ്റു ചെയ്തത്. 2014ൽ കൊല്ലപ്പെട്ട ഫാസിലിന്റെ സഹോദരനാണ് ഫായിസ്. ഈ കേസിൽ രണ്ടാം പ്രതിയായിരുന്നു കൊല്ലപ്പെട്ട ആനന്ദ്.

ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 1.30നാണ് ഗുരുവായൂർ നെന്മിനി കടവള്ളി ലക്ഷംവീട് കോളനിയിൽ പരേതനായ ചില്ലരിക്കൽ ശശിയുടെ മകൻ ആനന്ദിനെ വെട്ടിക്കൊന്നത്. നെന്മിനി ബലരാമ ക്ഷേത്രത്തിൽ നിന്ന് നെന്മിനി പോസ്റ്റ് ഓഫീസിലേക്ക് പോകുന്ന റോഡിന് സമീപത്ത് വച്ച് . സുഹൃത്തിനൊപ്പം ബുള്ളറ്റിൽ വീട്ടിലേക്ക് പോകുകയായിരുന്ന ആനന്ദിനെ പിന്നാലെ സ്വിഫ്റ്റ് കാറിലെത്തിയ അക്രമികൾ ഇടിച്ചു വീഴ്‌ത്തിയ ശേഷമാണ് വെട്ടിക്കൊന്നത്. അതിനുശേഷം അക്രമികൾ രക്ഷപ്പെടുകയായിരുന്നു.

അതേസമയം,​ സംഘർഷ സാദ്ധ്യത നിലനിൽക്കുന്ന ഗുരുവായൂരിലെ വിവിധയിടങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. ഗുരുവായൂർ ക്ഷേത്രം, പാവറട്ടി എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന ഗുരുവായൂർ നഗരസഭ, ചാവക്കാട് നഗരസഭയുടെ ഏട്ടാം വാർഡ്, കണ്ടാണശ്ശേരി, വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, എളവള്ളി ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.

Post a Comment

0 Comments