വെള്ളിയാഴ്‌ച, നവംബർ 03, 2017
കാസര്‍കോട്: കേന്ദ്ര-സംസ്ഥാന ആരോഗ്യമന്ത്രാലയങ്ങളുടെ സഹകരണത്തോടെ  സംഘടിപ്പിക്കുന്ന മീസില്‍സ്-റൂബെല്ല പ്രതിരോധ കുത്തിവെയ്പ്  നടപടികളുമായി സഹകരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ  നടപടി സ്വീകരിക്കാന്‍ ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ നിര്‍ദ്ദേശം നല്‍കി. പൊതുജനാരോഗ്യസംരക്ഷണാര്‍ത്ഥമുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി  സഹകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയാണ് ജില്ലാ മജിസ്‌ട്രേറ്റ്  കൂടിയായ ജില്ലാകളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നത്. ജില്ലയില്‍  64.48 ശതമാനം കുട്ടകളാണ് പ്രതിരോധ കുത്തിവെയ്പ് എടുത്തത്.  ഒനപത് മാസം മുതല്‍ 15 വയസ്സു വരെയുളള കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിവെയ്പ് നടത്തുന്നത്.  കാസര്‍കോട്  ജില്ല സംസ്ഥാനത്ത്  പത്താം സ്ഥാനത്താണ്.  മുളിയാര്‍, മംഗല്‍പാടി, കുമ്പള ആരോഗ്യ ബ്ലോക്കുകളിലാണ് ഏറ്റവും കുറവ് പ്രതിരോധ പ്രവര്‍ത്തനം നടന്നത്. ഈ  മാസം  ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രതിരോധ കുത്തിവെയ്പ് ശതമാനം  കുറഞ്ഞ വിദ്യാലയങ്ങളിലെ  പ്രധാനാധ്യാപകരുടെയും പി ടി എ പ്രസിഡന്റുമാരുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം വിളിച്ചു ചേര്‍ക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചത്. ജില്ലാ പഞ്ചായത്ത പ്രസിഡന്റും  യോഗത്തില്‍ പങ്കെടുക്കും. ഇതു സംബന്ധിച്ച് കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന  യോഗത്തില്‍ ജില്ലാ  ആര്‍ സി എച്ച് ഓഫീസര്‍  ഡോ. മുരളീധര നല്ലൂരായ, മാസ് മീഡിയ ഓഫീസര്‍ ഡോ. സുജ, യൂണിസെഫ് പ്രതിനിധി ഡോ. മുഹമ്മദ്  ശൊതാബ് എന്നിവര്‍ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ