കാസര്‍കോട്: നിലവിലുള്ള ജില്ലാ കമ്മിറ്റി അവസാന ജനറല്‍ കൗണ്‍സില്‍ യോഗം നവംബര്‍ രണ്ടാം വാരത്തില്‍ നടക്കുന്നതോടെ, മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികള്‍ വരുന്നതിനുള്ള സാധ്യതകള്‍ ഏറുന്നു. ജില്ലയിലെ മണ്ഡലങ്ങളില്‍ കമ്മിറ്റികള്‍ പുനസംഘടിപ്പിക്കപ്പെട്ടതോടെ ഇനി ജില്ലാ കമ്മിറ്റി മാത്രമാണ് വരാനുള്ളത്. നിലവിലുള്ള ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ലയും ജന.സെക്രട്ടറി എം.സി ഖമറുദ്ധീനും രണ്ട് തവണ പൂര്‍ത്തിയാക്കിയതിനാല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് ചട്ടപ്രകാരം മാറി നില്‍ക്കേണ്ടി വരും. എങ്കിലും ഇവര്‍ തന്നെ മൂന്നാം തവണയും തല്‍ സ്ഥാനത്ത് നിലയുറപ്പിക്കാന്‍ ചരടുവലികള്‍ നടക്കുന്നുണ്ട്.
എന്നാല്‍ പുതിയ കമ്മിറ്റിയെ പറ്റി ഇതുവരെയും ചിത്രം തെളിഞ്ഞ് വരുന്നില്ല. നിലവിലുള്ള കമ്മിറ്റിയിലെ ട്രഷറര്‍ സ്ഥാനം വഹിക്കുന്ന എ അബ്ദുറഹ്മാന്‍ പുതിയ ജില്ലാ കമ്മിറ്റിയില്‍ പ്രസിഡന്റ്, ജന.സെക്രട്ടറി സ്ഥാനങ്ങളില്‍ കണ്ണ് വെക്കുന്നുണ്ട്. കഴിഞ്ഞ തവണ എം.സി ഖമറുദ്ധീനും എ അബ്ദുറഹ്മാനും ജില്ലാ ജന.സെക്രട്ടറി സ്ഥാന ത്തേക്ക് മല്‍സരിക്കുകയും അവസാനം ഖമറുദ്ധീന്‍ ജയിക്കുകയും ചെയ്യുകയായിരുന്നു. അന്നത്തെ തിര ഞ്ഞെടുപ്പ് വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. പിന്നീട് ട്രഷറര്‍ സ്ഥാനത്തേക്ക് വന്ന സി.ടി അഹമ്മദലിയെ മാറ്റി എ അബ്ദുറഹ്മാനെ തിരഞ്ഞെടുത്ത് അന്ന് സമായവയം സൃഷ്ടിക്കുകയായിരുന്നു. എ അബ്ദുറഹ്മാന്‍ ജന.സെക്രട്ടറി സ്ഥാന ത്തേക്ക് വരുമ്പോള്‍, പ്രസിഡന്റ് ആരാകും എന്ന കാര്യം വലിയ ചര്‍ച്ചയ്ക്ക് വഴി തെളിയിക്കും. http://www.mediaplusnews.com കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പാര്‍ട്ടിക്കകത്ത് ഉണ്ടായിരുന്ന പടല പിണക്കങ്ങള്‍ തീര്‍ന്നതോട് കൂടി മുന്‍ ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന അജാനൂരിലെ എ ഹമീദ് ഹാജിയുടെ പേര് സജീവ പരിഗണനയിലാണ്. നിലവില്‍ മറ്റാരുടെയും പേരുകള്‍ സജീവമായി വന്നിട്ടില്ല. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്നും ജില്ലാ ഭാരവാഹിയാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ബഷീര്‍ വെള്ളിക്കോത്തിനും നിലവിലെ ജോ.സെക്രട്ടറിയായ സി മുഹമ്മദ് കുഞ്ഞിക്കും എ ഹമീദ് ഹാജിയുടെ വരവോട് കൂടി സ്ഥാനം ലഭിക്കില്ലെനാണ് ലീഗിനകത്ത് നിന്നുള്ള വിവരങ്ങള്‍. http://www.mediaplusnews.com നിലവില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമായ മെട്രോ മുഹമ്മദ് ഹാജിക്ക് സംസ്ഥാന കമ്മിറ്റിയില്‍ ഭാരവാഹിത്വം ലഭിക്കാനും സാധ്യത.
നിലവിലെ ജില്ലാ ഭാരവാഹികളായ കെ ഇ എ ബക്കറിനും കല്ലട്ര മാഹിന്‍ ഹാജിക്കും നിലവിലുള്ള സ്ഥാനങ്ങള്‍ നിലനിര്‍ത്തിയേക്കും എന്നും അറിയുന്നു.
0 Comments