ചായ്യോത്ത് ആണ്ട് നേർച്ച 2018 ഫെബ്രുവരി 7 മുതൽ 11 വരെ

ചായ്യോത്ത് ആണ്ട് നേർച്ച 2018 ഫെബ്രുവരി 7 മുതൽ 11 വരെ

നീലേശ്വരം: ചായ്യോത്ത് അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹിയുടെ പേരിലുള്ള ആണ്ട് നേർച്ച 2018 ഫെബ്രുവരി 7 മുതൽ 11 വരെ നടത്താൻ തീരുമാനിച്ചു. വിവിധ ദിവസങ്ങളിലായി മതപ്രഭാഷണം , കഥാപ്രസംഗം , ദിക്റ് ഹൽഖ , കൂട്ടുപ്രാർത്ഥന എന്നിവ നടക്കും . കേരളത്തിലെ പ്രമുഖ മതപണ്ഡിതരും സൂഫീ വര്യന്മാരും സംബന്ധിക്കും . സംഘാടക സമിതി യോഗം സാജിദ് സഅദി പുഞ്ചാവി ഉദ്ഘാടനം ചെയ്തു . അബൂബക്കർ കീഴ്മാല അധ്യക്ഷത വഹിച്ചു. എൻ.എ അബ്ദുൾ ഖാദർ , നസീർ മംഗലാപുരം , അബൂബക്കർ, സുബൈർ എന്നിവർ സംസാരിച്ചു . ജാഫർ കല്ലൻചിറ സ്വാഗതവും സമീർ കുണ്ടാരം നന്ദിയും പറഞ്ഞു .

സംഘാടക സമിതി ഭാരവാഹികൾ ; നസീർ മംഗലാപുരം (ചെയർമാൻ ), അബൂബക്കർ.കെ , നിഷാദ് .എൻ .പി ,സഹീർ പള്ളിക്കാൽ ( വൈ.ചെയർമാൻ ), സമീർ കുണ്ടാരം (ജന.കൺവീനർ), അഷ്റഫ് അഞ്ചില്ലത്ത് , ജാഫർ.കെ .പി , സുബൈർ .കെ .എ (ജോ.കണ്‍വീനര്‍), മൊയ്തു നരിമാളം (ട്രഷറർ)

Post a Comment

0 Comments