ദർശന അബുദാബി മാധ്യമശ്രീ അവാർഡ് റാശിദ് പൂമാടത്തിന് സമ്മാനിച്ചു

LATEST UPDATES

6/recent/ticker-posts

ദർശന അബുദാബി മാധ്യമശ്രീ അവാർഡ് റാശിദ് പൂമാടത്തിന് സമ്മാനിച്ചു

അബുദാബി : യു എ ഇ പ്രശസ്ത സാംസ്‌കാരിക സംഘടനയായ ദർശന സാംസ്‌കാരിക വേദി അബുദാബിയുടെ പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അവാർഡുകൾ പ്രശസ്ത സിനിമ താരം ജഗദീഷ് വിതരണം ചെയ്തു. മാധ്യമ പ്രവർത്തന മേഖലയിൽ മികച്ച സംഭാവന നൽകിയതിന് സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫ് റാഷിദ് പൂമാടത്തിന് മാധ്യമ ശ്രീ അവാർഡും, ജീവകാരുണ്യ  പ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള കർമ്മശ്രീ പുരസ്‌കാരം നാട്ടിലും,വിദേശത്തും ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ലൂയിസ് കുര്യാക്കോസിനും സമ്മാനിച്ചു. അവാർഡ് ജേതാക്കളെ പ്രശസ്ത സിനിമ താരം ടിനു ടോം പൊന്നാടയണിച്ചു സ്വീകരിച്ചു. പത്താം വാർഷികത്തിന്റെ ഭാഗമായി അബുദാബിയിൽ സ്വദേശികളുടെ വീടുകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ ഗദ്ധാമമാരെ ആദരിച്ചു. ചടങ്ങിൽ പ്രസിഡണ്ട് അഷ്‌റഫ് പട്ടാമ്പി അദ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ താരം ജഗദീഷ് ഉൽഘാടനം ചെയ്തു. ജഗദീഷ് കുമാർ,വക്കം ജയലാൽ, എ എം അൻസാർ, ടി സലീം, നാസർ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments