അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം കാഞ്ഞങ്ങാട് മര്‍കസ് ഇന്ത്യയെ പ്രതിനിധീകരിക്കും

അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം കാഞ്ഞങ്ങാട് മര്‍കസ് ഇന്ത്യയെ പ്രതിനിധീകരിക്കും


കാഞ്ഞങ്ങാട്: ദുബൈയില്‍ നടക്കുന്ന ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിനുള്ള ഖുര്‍ആന്‍ മനഃപാഠ മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് കാഞ്ഞങ്ങാട് മര്‍കസ് അന്‍വാറുല്‍ മദീന ഹിഫ്ലുല്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥിക്ക് അവസരം.

40 രാഷ്ട്രങ്ങളില്‍ നിന്നുള്ള ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ 74 മല്‍സരാര്‍ത്ഥികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കൊണ്ടാണ് മര്‍കസ് അന്‍വാറുല്‍ മദീന വിദ്യാര്‍ത്ഥിനി മന്‍സൂറ മല്‍സരത്തില്‍ പങ്കെടുക്കുന്നത്.  ഒരു കോടിയിലധികം ഇന്ത്യൻ രൂപയാണ് അവാര്‍ഡ് തുക. 40 രാജ്യങ്ങളിൽ നിന്നുള്ള 74 ഹോളി ഖുർആൻ മന:പ്പാഠമാക്കിയ മത്സരാർത്ഥിനികളാണ് പങ്കെടുക്കുന്നത്. വിവിധ ഓഡീഷനുകളിൽ കടുത്ത പരീക്ഷകളിൽ വിജയിക്കുന്നവരെയാണ് മത്സരാർത്ഥിനികളായി  പരിഗണിക്കുന്നത്.

യു.എ.ഇ പ്രസിഡന്‍റും, പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിന്‍ റാശിദ് അല്‍ മഖ്ദൂമിയുടെ പ്രയോജകത്വത്തില്‍ ആഗോളതലത്തില്‍ നടക്കുന്ന ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ മനഃപാഠ മല്‍സരം നാളെ (12) മുതല്‍ 24 വരെയാണ് ദുബൈയില്‍ നടക്കുന്നത്. രണ്ട് വര്‍ഷം കൊണ്ടാണ് മന്‍സൂറ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയത്.

മല്‍സരത്തില്‍ പങ്കെടുക്കാന്‍ മന്‍സൂറ ദുബൈയില്‍ എത്തിയിട്ടുണ്ട്. പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശി പരേതനായ മഹമൂദിന്‍റെയും തുരുത്തി സ്വദേശി മൈമൂനയുടെയും മകളാണ്.

Post a Comment

0 Comments