
കാഞ്ഞങ്ങാട്: കല്ലിങ്കാല്‍ യൂത്ത് ഓര്‍ഗനൈസേഷന്റെ തണലില്‍ അഞ്ച് നിര്‍ധന യുവതികള്‍ വിവാഹിതരായി. അറൂസ് 2017 എന്ന പേരില്‍ നടന്ന സമൂഹ വിവാഹം പള്ളിക്കരയില്‍ പ്രത്യേകം തയ്യറാക്കിയ മര്‍ഹൂം ഖാസി സി.എച്ച് അബ്ദുല്ല മുസ്ല്യാര്‍ നഗറില്‍ നടന്നു. നികാഹ് കര്‍മ്മത്തിന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജന.സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാര്‍, പള്ളിക്കര ഖാസി ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്യാര്‍, സമസ്ത ജില്ലാ ജന.സെക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം മദീന മുനവിറയിലെ ഗ്രാന്റ് മുഫ്തി ഡോ. അഹമ്മദ് റാഷിദ് അല്‍ റെ ഹൈല്‍ ഉദ്ഘാടനം ചെയ്തു. കോര്‍ഡി നേറ്റര്‍ കെ.ഇ.എ ബക്കര്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ പി.എ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യാതിഥിയായിരുന്നു. സമസ്ത സംസ്ഥാന ജന.സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഫലസ്തീന്‍ ഐക്യരാഷ്ട്ര സഭ കലാലയത്തിന്റെ പ്രിന്‍സിപല്‍ അമീന്‍ മുഹമ്മദ് ഉ ബൈദലി, ഫലസ്തീനില്‍ നിന്നുള്ള വിദ്യാലയത്തിന്റെ പ്രധാനധ്യാപകന്‍ മുഹമ്മദ് ഉബൈദ് അലി, ദുബൈ മതകാര്യലയ മേധാവി ജുമാ ഇബ്രാഹിം, പള്ളിക്കര ഖാസി പൈവളി ഗെ അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, മുസ്ലിംലീഗ് ജില്ലാ ജന.സെക്രട്ടറി എം.സി ഖമറുദ്ധീന്‍, മുന്‍ മന്ത്രി സി.ടി അഹമ്മദലി, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ ഷാനവാസ്, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, ഡി.വൈ.എസ്.പി കെ ദാമോദരന്‍, ബേക്കല്‍ സി.ഐ വി.കെ വിശ്വംഭരന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ നാസര്‍ ടി, ട്രഷറര്‍ എ.കെ മുഹമ്മദ് കുഞ്ഞി ഹാജി, ജന.കണ്‍വീനര്‍ സി.എച്ച് മിഖ്ദാദ് എന്നിവര്‍ പ്രസംഗിച്ചു. ജീവ കാരുണ്യ സാമൂഹിക സേവന മേഖലയിലെ എം.ടി മുഹമ്മദ് ഹാജി തൊട്ടി, തായല്‍ കുഞ്ഞബ്ദുല്ല പൂച്ചക്കാട് എന്നിവരെയും വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ കെ.വി മുഹമ്മദ് തസ്രീഫ്, ഫാത്തിമത്ത് തസ്ലീന എന്നിവ രെയും ആദരിച്ചു. പരിപാടിയില്‍ ടി.പി കുഞ്ഞബ്ദുല്ല ഹാജി, ഹാജി അഹമ്മദ് തെ ക്കെപ്പുറം, ബഷീര്‍ മാളികയില്‍ തബ്‌സ്‌കോ, കടപ്പുറം അബ്ദുള്‍ റഹിമാന്‍ ഹാജി, ഹിലാല്‍ ഹംസ കല്ലിങ്കാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
0 Comments