തീവണ്ടിയില്‍ നിന്നും തെറിച്ച് വീണ് മരിച്ചു

LATEST UPDATES

6/recent/ticker-posts

തീവണ്ടിയില്‍ നിന്നും തെറിച്ച് വീണ് മരിച്ചു


ഉദുമ: ട്രെയിനില്‍ നിന്നും തെറിച്ച് വീണ് യുവാവ് മരിച്ചു. കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപത്താണ് ശനിയാഴ്ച രാവിലെ 35 വയസ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഓടി കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് തെറിച്ച് വീണതിനെ തുടര്‍ന്ന് തല കല്ലിലിടിച്ച് രക്തം വാര്‍ന്നാണ് യുവാവ് മരിച്ചിരിക്കുന്നത്. വിവരമറിഞ്ഞ് പൊലിസ് സ്ഥല ത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റു മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Post a Comment

0 Comments