ബുധനാഴ്‌ച, നവംബർ 15, 2017
കാസര്‍കോട്: ശിശുദിനത്തില്‍ എം.എസ്.എഫ് ഹരിത പ്രവര്‍ത്തകര്‍ അന്ധവിദ്യാലത്തിലെത്തിയത് അന്തേവാസികള്‍ക്ക് ആഹ്ലാദം പകര്‍ന്നു. മണിക്കൂറുകളോളം അന്ധവിദ്യാര്‍ത്ഥികളോടൊപ്പം ചെലവഴിച്ചാണ് ഹരിതയുടെ പ്രവര്‍ത്തകര്‍ മടങ്ങിയത്. കുട്ടികളോടൊപ്പം പാട്ടുപാടിയും മധുരവിതരണം നടത്തിയും ശിശുദിനാഘോഷം ആഹ്ലാദഭരിതമാക്കി. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് എന്നിവര്‍ മുഖ്യാതിഥികളായി. ഹരിത ജില്ലാ പ്രസിഡണ്ട് ഷഹീദ റാഷിദ് കുണിയ, തസീല മേനങ്കോട്, അഷ്‌റീഫ സി.എ അബ്ദുല്ല, സല്‍മ, സാലിസ അബ്ദുല്ല, നജ്മ, മുനാസ, ഷാഹിന, ഫായിസ, സഫ് വാന, മറിയം, ആബിദ, ഫഹബ്രിന്‍ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ