ചൈല്‍ഡ് പ്രൊട്ടക്ട് ടീം സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി കാസര്‍ഗോഡ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ 14 ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരള എന്ന സന്നദ്ധ സംഘടനയുടെ കാഞ്ഞങ്ങാട് വെച്ച് നവംബര്‍ 25 26 തീയ്യതികളില്‍ നടക്കുന്ന ഒന്നാം സംസ്ഥാനസമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉല്‍ഘാടനം കാഞ്ഞങ്ങാട് മാണിക്കോത്ത് പൗര പ്രമുഖന്‍ മെട്രോ മുഹമ്മദ്ഹാജി നിര്‍വ്വഹിച്ചു. സംഘടനയുടെ സംസ്ഥാനപ്രസിഡണ്ട് സി കെ നാസര്‍ കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ അനൂപ്‌ജോര്‍ജ്ജ് ട്രഷറര്‍ ഉമ്മര്‍പാടലടുക്ക കാസര്‍ഗോഡ് ജില്ല സെക്രട്ടറി ജോയിന്റ് സെക്രട്ടറി മൊയിതീന്‍ പൂവടുക്ക ബദറുദ്ദീന്‍ വനിത ചെയര്‍പേഴ്‌സണ്‍ സുജാത ടീച്ചര്‍ കണ്‍വീനര്‍ മറിയകുഞ്ഞി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് അബ്ദുറഹ്മാന്‍ സെക്രട്ടറി നൗഫല്‍ മുഹമ്മദ് കുഞ്ഞി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി ഫിര്‍ദൗസ് തുടങ്ങിയര്‍ സംസാരിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ