ബുധനാഴ്‌ച, നവംബർ 15, 2017
കാസർകോട്: 2009 നവമ്പർ 15ന് മുസ്ലിം ലീഗ് സംസ്ഥാന നേതാക്കൾക്ക് കാസർകോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സ്വീകരണ മഹാസമ്മേളനത്തിനിടെ  കൊലപ്പെട്ട കൈതക്കാട്ടെ ശഫീഖിന്റെയും, അന്നേദിവസം കറന്തക്കാട് വെച്ച് സംഘ് പരിവാർ ക്രിമിനൽ സംഘം വെട്ടികൊലപ്പെടുത്തിയ ആരിക്കാടിയിലെ മുഹമ്മദ് അസ്ഹറിന്റെയും ഓർമ്മദിനത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥന സദസ്സ് നടത്തി.
 അരിക്കാടിയിലെ മുഹമ്മദ് അസ്ഹറിന്റെ ഖബറിടത്തിൽ നടന്ന പ്രാർത്ഥനക്ക് സയ്യിദ് യു.കെ സൈഫുള്ളതങ്ങൾ നേതൃത്വം നൽകി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ്, ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം.അബ്ബാസ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ യൂസുഫ് ഉളുവാർ, നാസർചായിന്റടി, അസീസ് കളത്തൂർ, അസ്ഹറിന്റെ പിതാവ് പി.എ ഇസ്മായിൽ അഷ്റഫ് കർള, എ.കെ.ആരിഫ്, ഗോൾഡൻ റഹ്മാൻ, വി.പി അബ്ദുൽ ഖാദർ ഹാജി, എസ്.അബ്ദുൽ ഖാദർ, ജംഷീർ മൊഗ്രാൽ, ഉവൈസ് തുടങ്ങിയവർ സംബന്ധിച്ചു .
 കൈതക്കാട് ശഫീഖിന്റെ ഖബറിടത്തിൽ നടന്ന പ്രാർത്ഥനക്ക് സയ്യിദ് ടി.കെ പൂക്കോയ തങ്ങൾ ചന്തേര നേതൃത്വം നൽകി.
തുടർന്ന് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ഡി കബീർ ഉദ്ഘാടനം ചെയ്തു എം.സി ശിഹാബ് മാസ്റ്റർ അദ്യക്ഷത വഹിച്ചു നാസർ ചായിന്റടി, സഹീദ് വലിയ പറമ്പ് ,റഫീഖ് കോട്ടപ്പുറം, റഹൂഫ് ഹാജി, സി.കെ.കെ മാണിയൂർ, ഷംസുദ്ധീൻ ആയിറ്റി, ഹാഷിം ബംബ്രാണി, ടി.സി കുഞ്ഞബ്ദുല്ല ഹാജി, ലത്തീഫ് നീലഗിരി, പൊറായിക് മുഹമ്മദ്, ഷാകിർ ദാരിമി, അബ്ദുല്ല എം.ടി.പി, ഫൈസൽ കോട്ടപ്പുറം, യൂനുസ് എം.ടി, മുസ്താഖ് യു.കെ, റിയാസ് ചെറുവത്തൂർ, വി.കെ ഇബ്രാഹിം, എ.സി അബ്ദുൽ റസാഖ്, ശുഹൈബ് വി.പി.പി, അബ്ദുല്ല ബീരിച്ചേരി, ഫൈസൽ കൈതക്കാട്, അബ്ദുല്ല കൈതക്കാട്, എസ്.എ ശിഹാബ്, ഷരീഫ് മാടപ്പുറം, ശുകൂർ ഹാജി, അസ്ലം കൈതക്കാട്, അസ്ഹറുദ്ധീൻ മണിയനോടി, ഹമീദ് എം, ടി.സി മുസ്തഫ ഹാജി, സംബന്ധിച്ചു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ