എം എം നാസറിന്റെ ഇടപെടൽ : അബുദാബിമോർച്ചറിയിൽ മൂന്ന് മാസം കിടന്ന മൃതദേഹം നാട്ടിലേക്ക് അയച്ചു
അബുദാബി : (www.mediaplusnews.com) മൂന്ന് മാസം അബുദാബിയിൽ മോർച്ചറിയിൽ കിടന്ന മൃതദേഹം സാമൂഹ്യ പ്രവർത്തകൻ എം എം നാസറിന്റെ പ്രവർത്തന ഫലം നാട്ടിലേക്ക് അയച്ചു. അബുദാബി ലിവയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ആന്ധ്ര പ്രദേശ് വിശാഖപട്ടണം ഈസ്റ്റ് ഗോദാവരി രംഗംപേട്ട സ്വദേശി കേന്ദ്രകോട്ട സതീഷ് (23) ആഗസ്ത് 26 നാണ് ആത്മഹത്യചെയ്തത്. മൃതദേഹം പോലീസ് ഉടൻ തന്നെ അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി മോർച്ചറിയിൽ പ്രവേശിപ്പിച്ചെങ്കിലും ബന്ധുക്കൾ ആരും എത്താത്തത് കാരണം മൃതദേഹം മൂന്ന് മാസത്തോളം ആശപത്രി അധികൃതർ മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാത്തത് കാരണം ഹോസ്പിറ്റൽ അധികൃതർ പോലീസ് വഴി സ്ഥാനപതി കാര്യാലയത്തിൽ വിവരം അറിയിച്ചെങ്കിലും മൃതദേഹം സ്വീകരിക്കാൻ ആരും മുന്നോട്ട് വന്നില്ല.സതീഷന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും യു എ ഇ യിൽ ഇല്ലാത്തതാണ് കാരണം, എംബസി ആന്ധ്രാ സർക്കാറുമായി ബന്ധപ്പെട്ട് നടത്തിയ തീവ്രശ്രമത്തിൽ സതീശന്റെ നാടും ബന്ധുക്കളേയും കണ്ടെത്തുകയായിരുന്നു. നിയമ പ്രശ്നത്തിൽ കുടുങ്ങിയ മൃതദേഹം അബുദാബിയിലെ സാമൂഹ്യ പ്രവർത്തകൻ എം എം നാസർ ഇടപെട്ടാണ് ഇന്നലെ അബുദാബിയിൽ നിന്നും വിശാഖപട്ടണത്തിലേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് അയച്ചത്. സാധാരണ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം സ്വീകരിക്കാൻ ആരും മുന്നോട്ട് വന്നില്ലെങ്കിൽ പൊതുശ്മശാനത്തിൽ മറവ് ചെയ്യുകയാണ് പതിവ്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ