തിങ്കളാഴ്‌ച, നവംബർ 20, 2017
കാഞ്ഞങ്ങാട്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവർലാൽ നെഹ്റുവിന്റെ 128ാം ജന്മദിനത്തിന്റെ ഭാഗമായി ശിശുദിനത്തോദനുബന്ധിച്ച് എം എസ് എഫ്‌ കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ തല ചിത്രരചനാ മത്സരം നിറക്കൂട്ട് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി . ഇരുന്നൂറോളം വിദ്യാർത്ഥികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും  മത്സരങ്ങളിൽ പങ്കെടുത്തു. പരിപാടി മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി ഉൽഘാടനം ചെയ്തു. എം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യകഷതവഹിച്ചു. ടിവി കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു എം എസ് എഫ് സംസ്ഥാന ഉപാധ്യക്ഷൻ ഹാഷിം ബംബ്രാണി മുഖ്യാതിഥിയായി എം പി ജാഫർ,ഒൺഫോർ അബ്ദുൽ റഹിമാൻ, ജാബിർ തങ്കയം , ഖാദർ ആലൂർ,റമീസ് ആറങ്ങാടി, തശ്രീഫ അബ്ദുല്ല,സാദിഖുൽ അമീൻ,റംഷീദ് തോയമ്മൽ, ഇജാസ്, ഇഖ്ബാൽ വെള്ളിക്കോത്ത്, പി വി ലത്തീഫ് എന്നിവർ പ്രസംഗിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ