തമീമിന് എഫ്.സി തൃക്കരിപ്പൂരിന്റെ ആദരം
തൃക്കരിപ്പൂര്‍: ടൗണ്‍ തൃക്കരിപ്പൂര്‍ എഫ്.സി തൃക്കരിപ്പൂരിന്റെ നേതൃത്വത്തില്‍ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു ലക്ഷം രൂപയുടെ ധന സഹായ വിതരണവും പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ആംബുലന്‍സില്‍ സാഹസിക യാത്ര നടത്തിയ തമീം കാസര്‍കോടിനെ ആദരിക്കുകയും ചെയ്തു. കെ.എം.കെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ചന്തേര എസ്.ഐ കെ.വി ഉമേഷന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ജന.സെക്രട്ടറി ഏ.ജി അക്ബര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.എം.ടി.പി കരീം സ്വാഗതം പറഞ്ഞു. സുള്‍ ഫെക്ട് എം.ഡി എം.ടി.പി മുഹമ്മദ് കുഞ്ഞി, പി.പി അബ്ദുറഹ്മാന്‍ ഹാജി, സി ഹംസു, ഫസലുറഹ്മാന്‍, സി.കെ മന്‍സൂര്‍, നബീല്‍, അബ്ദുറഹ്മാന്‍, പ്രശാന്ത് എടാട്ടുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. തമീമിന്റെ കൂടെ പിഞ്ചു കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ച മെയില്‍ നഴ്‌സ് ഷിന്റോയേയും ചടങ്ങില്‍ ആദരിച്ചു. ഷിന്റോയ്ക്ക് ക്യാഷ് അവാര്‍ഡ് സുള്‍ ഫെക്ട് എം.ഡി എം.ടി.പി മുഹമ്മദ് കുഞ്ഞി നല്‍കി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ