തിങ്കളാഴ്‌ച, നവംബർ 20, 2017
ബേക്കല്‍: ലോകത്താകമാനം ഒരു വർഷം 14 ലക്ഷത്തോളം ആളുകൾ റോഡപകടങ്ങളിൽ മരണപ്പെടുന്നു 5 കോടിയിലധികം ആളുകൾ വിവിധങ്ങളായ പരിക്കുകളോടെ ജീവിക്കുന്നു. ഇന്ത്യയിൽ ഒരു വർഷം ഒന്നരലക്ഷത്തോളം ആളുകളാണ് റോഡപകടങ്ങിൽ മരണപ്പെടുന്നത്, എെക്യരാഷ്ട്രസഭയുടെ നിർദ്ദേശാനുസരണം ലോകരാഷ്ടങ്ങളെല്ലാം നവംബർ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച അപകടങ്ങളിൽ ഇരയായവരുടെ ഓർമ്മ ദിനമായിആചരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി  കേരള മോട്ടോർ വാഹന വകുപ്പ് ലയൺസ് ക്ലബ്ബ് കാഞ്ഞങ്ങാട്, മെലഡി മവ്വൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പളളിക്കര ബീച്ചിൽ പി.ബാലകൃഷ്ണൻ ഡി.വൈ.എസ്.പി. ഉദ്ഘാടനം ചെയ്തു. ലയൺസ്  പ്രസിഡണ്ട് കെ.വി.സുരേഷ്ബാബു അധ്യക്ഷനായി, എം.ജി.ആയിഷ, മാധവ ബേക്കൽ, എം.പി.എം.ഷാഫി, സുകുമാരൻ പൂച്ചക്കാട്, എം.വിജയൻ എം.വി.ഐ,  കെ.ബാബു, മൗവ്വൽ കുഞ്ഞബ്ദുളള, എം.സി.ഹനീഫ്, നാസർ പളളം, ദിനേഷ് കുമാർ എെ.വി.എെ, എന്നിവർ സംസാരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ