കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം എം എസ് എഫ് കമ്മിറ്റിയുടെ നേത്യത്വത്തിൽ 'സമരസപ്പെടാതിരിക്കുക സമരോത്സുകമാവുക' എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് മണ്ഡലം പരിധിയിലെ മുഴുവൻ ഹയർ സെക്കണ്ടറി വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് കൊണ്ട് നവംമ്പർ:24 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ പ്രത്യേകം സജജമാക്കിയ സീതി സാഹിബ് നഗറിൽ ഹയർ സെകണ്ടറി സമ്മേളനം നടത്താന്‍ എം എസ് എഫ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ എ ജി.സി ബഷീർ ഉൽഘാടനം ചെയ്യും.എം എസ് എഫ് ദേശീയ കൗൺസിൽ അംഗം അഡ്വ: ഇബ്രാഹിം പള്ളങ്കോട് പ്രമേയ പ്രഭാഷണം നടത്തും വിവിധ തലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാർത്ഥികൾക്ക് മുസ്ലിം ലീഗ് സംസ്ഥാന നിർവ്വാഹക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി ഉപഹാരം നൽകും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ