കൊച്ചി : മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിണറായി വിജയനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരളാ യൂണിയന്‍ മുന്‍ സിന്‍ഡിക്കേററ് അംഗം ആര്‍.എസ് ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജി നല്‍കിയിരിക്കുന്നത്.
മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്‌പ്പെട്ടുവെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍ തോമസ് ചാണ്ടിയുടെ ഹര്‍ജിയും തുടര്‍ന്നുള്ള രാജിയും മന്ത്രിമാരുടെ ബഹിഷ്‌കരണവും ഇതിന് തെളിവാണെന്നും വ്യക്തമാക്കുന്നു. സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കിയത് മന്ത്രിസഭാ കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്നാണ് വിലയിരുത്തല്‍.
ഒരു മന്ത്രിക്ക് സ്വന്തം സര്‍ക്കാരിനെയോ മുഖ്യമന്ത്രിയേയോ വിശ്വാസം ഇല്ലെന്നാണെങ്കില്‍ ഇതുതന്നെ അയോഗ്യതയ്ക്ക് കാരണമാണെന്നും സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കിയ ചരിത്രം ഈ കോടതിയിലോ ഏതെങ്കിലും കോടതികളിലോ ഇല്ലെന്നും കോടതി പറഞ്ഞിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ