കോഴിക്കോട്: അത്തോളിയില്‍ ശീതളപാനീയം കുടിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. അത്തോളി സ്വദേശി അഭിലാഷ് ആണ് ഗുരുതരാവസ്ഥയിലായത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാല്‍ഗോ എന്ന ശീതളപാനീയമാണ് അഭിലാണ് കുടിച്ചത്. പകുതി കുടിച്ചപ്പോള്‍ തന്നെ രുചി വ്യത്യാസം അനുഭവപ്പെടുകയും ഇക്കാര്യം കടക്കാരനെ അറിയിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് കടയില്‍ നിന്നിറങ്ങിയ അഭിലാഷ് കുഴഞ്ഞു വീഴുകയായിരുന്നു. അഭിലാഷിന്റെ ബന്ധുക്കള്‍ എത്തി ശീതളപാനീയത്തിന്റെ കുപ്പി മെഡിക്കല്‍ കോളജില്‍ എത്തിച്ചിട്ടുണ്ട്. ഈ കുപ്പിയില്‍ നിന്ന് പുക ഉയരുന്നുണ്ട്. കൂടാതെ വെളുത്ത തരികളും പാനീയത്തില്‍ കണ്ടെത്തി. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അഭിലാഷിന്റെ ബന്ധുക്കള്‍ വ്യക്തമാക്കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ