വ്യാഴാഴ്‌ച, നവംബർ 23, 2017
കാഞ്ഞങ്ങാട്: നഗരസഭ പ്രതിപക്ഷ നേതാവും മുന്‍ മുനിസിപല്‍ മുസ്ലിംലീഗ് സെക്രട്ടറിയുമായ കെ മുഹമ്മദ് കുഞ്ഞി മുസ്ലിംലീഗ് ജില്ലാ ഭാരവാഹിയാകാന്‍ ലീഗ് മുനിസിപല്‍ പരിധിയിലുള്ള ജില്ലാ കൗണ്‍സിലര്‍മാരുടെ യോഗം ശുപാര്‍ശ ചെയ്തു. ഇന്ന്  ഉച്ചയ്ക്ക് മുനിസിപല്‍ ലീഗ്് ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മുനിസിപല്‍ പരിധിയിലുള്ള 21 ജില്ലാ കൗണ്‍സില്‍ അംഗങ്ങളില്‍ 19 പേര്‍ യോഗത്തില്‍ പ ങ്കെടുത്തു. മുഹമ്മദ് കുഞ്ഞിക്ക് പുറമെ മറ്റ് മൂന്നു പേരുകള്‍ കൂടി ഉയര്‍ന്ന തോ ടെ വോട്ടടുപ്പിലൂ ടെയായിരുന്നു തീരുമാനം. ആ കെയുള്ള 19 വോട്ടില്‍ മുഹമ്മദ് കുഞ്ഞിക്ക് 15 വോട്ടുകള്‍ ലഭിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ