ആലപ്പുഴ: കുട്ടനാട് താലൂക്കിലെ ഒരു സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പുറപ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും മദ്യവും സിഗരറ്റും പിടിച്ചെടുത്തു. ഊട്ടി, കോെടെക്കനാല്‍ എന്നിവടങ്ങളിലേയ്ക്ക് മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്കായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും രണ്ടു ബസുകളിലായി അതിരാവിലെ പുറപ്പെട്ടിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ യുവാവിനെ അറസ്റ്റു ചെയ്തു. തകഴി തെന്നടി അമ്പാട് വീട്ടില്‍ സന്തോഷിന്റെ മകന്‍ സന്ദീപി (19) നെയാണ് എക്‌െസെസ് ഇന്‍സ്‌പെക്ടര്‍ ഷമീര്‍ ഖാന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റു ചെയ്തത്.
ബസില്‍ ആണ്‍കുട്ടികള്‍ മദ്യമുള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ െകെവശം വച്ച് കടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ എക്‌െസെസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, കുട്ടനാട് റേഞ്ച് എക്‌െസെസ് സംഘം, അമ്പലപ്പുഴ പോലീസ് എന്നിവര്‍ സംയുക്താമായി ബസില്‍ തെരച്ചില്‍ നടത്തി.
റെയിഡില്‍ നാല് വിദ്യാര്‍ഥികളുടെ ബാഗില്‍ നിന്ന് വിദേശ സിഗററ്റും, 4.5 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു.വിനോദയാത്ര സംഘത്തില്‍ െഹെസ്‌കൂള്‍ വിദ്യാര്‍ഥികളും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളും ഉള്‍പെട്ടിരുന്നു.തുടര്‍ന്ന് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.
വിനോദ സഞ്ചാര മേഖലകളില്‍ വില്‍പ്പന നടത്തുന്ന മുന്തിയ ഇനം സിഗററ്റിന് നൂറു മുതല്‍ നൂറ്റമ്പത് രൂപ വരെ വില വരുമെന്ന് എക്‌െസെസ് അറിയിച്ചു. ഈ വിദ്യാര്‍ഥികളെ ചോദ്യം ചെയ്തതിനു ശേഷം രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം വിട്ടയച്ചു. ഇതിനു ശേഷം വിദ്യാര്‍ഥികള്‍ വിനോദയാത്രക്ക് പോയി.
വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കാനായെത്തിയ െവെശാഖ് എന്ന യുവാവ് രക്ഷപെട്ടു. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ഥികളുടെ വിനോദയാത്ര സമയമായതിനാല്‍ തുടര്‍ന്നും വിനോദയാത്രാ വാഹനങ്ങളും, ലഗേജുകളൂം പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. ആര്‍. ബാബുവിന്റെ നേതൃത്വത്തില്‍ ഇന്‍പെക്ടര്‍ ഷമീര്‍ഖാന്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എസ്. െലെജു, എക്‌െസെസ് പ്രിവന്റീവ് ഓഫിസര്‍ എം. ആര്‍. സുരേഷ്, എന്‍. ബാബു, സിവില്‍ എക്‌െസെസ് ഓഫീസറന്മാരായ ഓംകാര്‍നാഥ്, നൌഫല്‍, അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ