വെള്ളിയാഴ്‌ച, നവംബർ 24, 2017
കാഞ്ഞങ്ങാട്: പുരാതനമായ അതിഞ്ഞാല്‍ ദര്‍ഗാ ശരീഫ് ഉറൂസ് 2018 ജനുവരി 24 മുതല്‍ 29 വരെ നടക്കും. ഉറൂസിന്റെ പ്രചരണ ഉദ്ഘാടനം അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി.ഇബ്രാഹിം ഹാജി പാലക്കി നൗഫലിന് ബ്രോഷര്‍ നല്‍കി നിര്‍വഹിച്ചു. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.അബ്ദുള്ള ഹാജി, കണ്‍വിനര്‍ റമീസ് മട്ടന്‍, ട്രഷറര്‍ വി.കെ.അബ്ദുള്ള, പ്രചരണ കമ്മിറ്റി ചെയര്‍മാര്‍ ഉസ്മാന്‍ കെ.സി എന്നിവര്‍ സംബന്ധിച്ചു. ഉറുസിനോടനുബന്ധിച്ച് മതപ്രഭാഷണം, കൂട്ടുപ്രാര്‍ത്ഥന, കഥാപ്രസംഗം, അന്നദാനം എന്നിവ ഉണ്ടാവും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ