ന്യൂഡൽഹി: ഡൽഹിയിലെ കേരളാ ഹൗസിൽ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഹാദിയ കേരളാ ഹൗസിൽ താമസിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹി പൊലീസാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വൈകിട്ട് ആറുമണിയോടെ ഡൽഹിയിലേക്കുള്ള വിമാനത്തിൽ യാത്ര തിരിക്കുന്ന ഹാദിയ 10.30ഓടെ കേരളഹൗസിലെത്തും. ഹാദിയയ്‌ക്ക് താമസം ഒരുക്കുന്നതിനാൽ തന്നെ കേരളഹൗസിൽ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാൽ ഹാദിയയുടെ യാത്ര സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഹാദിയയ്‌ക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്. നേരത്തേ ട്രെയിനിൽ ഡൽഹിയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു പൊലീസ് നൽകിയ വിവരമെങ്കിലും സുരക്ഷ കണക്കിലെടുത്താണ് യാത്ര വിമാനമാർഗമാക്കിയത്.
നവംബർ 27ന് ഹാദിയയോട് നേരിട്ട് ഹാജരാകാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നത്. കോടതിയിൽ ഹാജരാകുന്നതിന് മുമ്പ് ഹാദിയ ഡൽഹിയിൽ അഭിഭാഷകരുമായി കൂടിക്കാഴ്‌ച നടത്തും. 27 ന് വൈകിട്ട് 3നാണ് ഹാദിയയെ കോടതിയിൽ നേരിട്ട് ഹാജരാക്കേണ്ടത്. ഹൈക്കോടതിയാണ് നേരത്തേ ഹാദിയയുടെ വിവാഹം റദ്ദ് ചെയ്‌ത് ഇവരെ മാതാപിതാക്കൾക്ക് ഒപ്പം വിട്ടത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ