കോട്ടയം: എസ്.ഡി.പി.ഐ വാഹനപ്രചരണ റാലിക്കിടൈ ഗതാഗതക്കുരുക്കില്‍പ്പെട്ട് കുട്ടി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ജില്ലാ നേതൃത്വം. തങ്ങളുടെ റാലിക്കിടെ കുട്ടിയുമായി ആശുപത്രിയിലേക്ക് പോകുന്ന വാഹനം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് കോട്ടയം ജില്ലാ സെക്രട്ടറി ഹസീബ് ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. പരിപാടികള്‍ നടക്കുമ്പോള്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിന് വോളണ്ടിയര്‍മാരെ നിയമിക്കാറുണ്ടെന്നും ഹസീബ് പറഞ്ഞു.
ഏത് വാഹനത്തിലാണ് കുട്ടിയുമായി വന്നതെന്ന് അറിയില്ല. പുറകില്‍ വാഹനങ്ങളുടെ ഇടയില്‍പ്പെട്ടതാകാം തങ്ങളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ കാരണമെന്നും ഹസീബ് പറഞ്ഞു. കോട്ടയം ചിങ്ങവനം നടുവിലേപ്പറമ്പില്‍ റിന്റു-റിനു ദമ്പതികളുടെ മകള്‍ ഐലിനാണ് (5) കഴിഞ്ഞ ദിവസം ചികിത്സ കിട്ടാതെ മരിച്ചത്. ഗുളിക തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഐലിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി ഗതാഗതക്കുരുക്കില്‍ കുടുങ്ങി വാഹനത്തിനുള്ളില്‍ വച്ച് തന്നെ മരിക്കുകയായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ