തിങ്കളാഴ്‌ച, നവംബർ 27, 2017
അഹമ്മദാബാദ് : ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ദിനത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. താന്‍ പാവപ്പെട്ട കുടുംബത്തില്‍ നിന്നും വന്നവനാണ്. അതിനാലാണ് കോണ്‍ഗ്രസ് തന്നെ വെറുക്കുന്നതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

തനിക്കു നേരെ കോണ്‍ഗ്രസ് നടത്തിയ 'ചായ് വാല' പ്രയോഗത്തിന് രാജ്‌കോട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ മറുപടി നല്‍കുകയായിരുന്നു മോഡി. താന്‍ ചായ വിറ്റിട്ടുണ്ടെന്നും എന്നാല്‍, രാജ്യത്തെ വിറ്റിട്ടില്ലെന്നും മോഡി തുറന്നടിച്ചു.

ഒരു പാര്‍ട്ടി ഇത്രയേറെ അധപതിക്കാമോ എന്ന് ചോദിച്ച മോഡി കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിവിട്ടത്. ഗുജറാത്തിനെ ഒന്നാകെ കോണ്‍ഗ്രസ് വിസ്മരിച്ചു. കോണ്‍ഗ്രസിന് അവരുടെ സ്വഭാവം നഷ്‌പ്പെട്ടിരിക്കുന്നു. അവര്‍ക്ക് യാതൊരു നയങ്ങളുമില്ല, ഒരു നേതാവുമില്ല, ജനങ്ങളോട് യാതൊരു കടപ്പാടുമില്ലെന്നും മോഡി കുറ്റപ്പെടുത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ