വ്യാഴാഴ്‌ച, നവംബർ 30, 2017
കന്യാകുമാരി: കേരള - തമിഴ്നാട് തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ കന്യാകുമാരി ജില്ലയിൽ നാലു പേർ മരിച്ചു. പലയിടത്തും മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടങ്ങളുണ്ടായി. തമിഴ്നാട്ടിൽ മാത്രം 250 മൊബൈൽ ടവറുകൾ തകർന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. ഇതോടെ വാർത്താ വിനിമയ ബന്ധം തകരാറിലായിട്ടുണ്ട്. വൈദ്യുതി വിതരണവും തടസപ്പെട്ടു.

അതേസമയം,​ കന്യാകുമാരിയിലേക്ക് 70 അംഗ ദുരന്ത നിവാരണ സേനയെ അയച്ചു.  ഇവർ വൈകിട്ടോടെ കന്യാകുമാരിയിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

ഇതേസമയം,​ ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുകയാണ്. എങ്കിലും കേരള,​ തമിഴ്നാട് സർക്കാരുകൾ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മഴയെ തുടർന്ന് തെക്കൻ കേരളത്തിൽ  കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ