ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് നടനും നിര്‍മ്മാതാവുമായ ശശികപൂറിന്റെ നിര്യാണത്തെ തുടര്‍ന്ന് ശശിതരൂര്‍ എംപിയുടെ ഓഫീസില്‍ അനുശോചന പ്രവാഹം. തന്റെ മരണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അതിശയോക്തിപരമല്ലെങ്കില് അനവസരത്തിലുള്ളതാണെന്ന് അദ്ദേഹം പറയുന്നു. തന്റെ ഓഫീസിലേക്കാണ് മരണകാരണം വിളച്ചന്വേഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
പിന്നീട് ശശികപൂറിന് അനുശോചനം അറിയിച്ച് അദ്ദേഹം ട്വീറ്റും ചെയ്തു. ശരീരത്തിന്റെ ഒരു ഭാഗംനഷ്ടപ്പെട്ടതായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് അനുശോചനത്തില്‍ തരൂര്‍ പറഞ്ഞു. അറുപതുകളിലെ യുവാക്കളുടെ ഹരമായിരുന്ന ശശികപൂര്‍ തിങ്കളാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്. മൂന്ന് പതിറ്റാണ്ട് കാലം ബോളിവുഡിലെ നായകനിരയില്‍ തിളങ്ങി നിന്നിരുന്ന അദ്ദേഹം നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ