വെള്ളിയാഴ്‌ച, ഡിസംബർ 01, 2017
കാഞ്ഞങ്ങാട്: പള്ളിക്കര പൂച്ചക്കാട് റൗളത്തുല്‍ ഉലും മദ്രസയുടെ നബിദിന ഘോഷയാത്രയ്ക്ക് മത സൗഹൃദം പുതുക്കി അയ്യപ്പ ഭക്തന്മാര്‍. ഇന്ന് രാവിലെ ഘോഷയാത്രയില്‍ എത്തിയ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് അയ്യപ്പഭക്തന്മാര്‍ ലഡു വിതരണം ചെയ്തിരിക്കുന്നത്. വാവറെയും അയ്യപ്പനെയും കാണാന്‍ പോകുന്ന രൂപത്തിലുള്ള കറുപ്പ് വേഷത്തിലായിരുന്നു അയ്യപ്പഭക്തന്മാര്‍ എത്തിയിരുന്നത്. ലഡു വാങ്ങി ഭക്ഷിച്ച് സ്നേഹത്തില്‍ അയ്യപ്പഭക്തന്മാരെ ഘോഷയാത്രയിലുള്ളവര്‍ യാത്രയാക്കുകയും ചെയ്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ