വെള്ളിയാഴ്‌ച, ഡിസംബർ 01, 2017
കാഞ്ഞങ്ങാട്: അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറയ്ക്കുന്നവന്‍ എന്നില്‍ പെട്ടവനല്ല എന്ന് പറഞ്ഞ നബിയുടെ മാതൃക പിന്‍പറ്റി അമ്പലത്തറ സ്നേഹാലയത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കി മാണിക്കോത്ത് സി.എം.സി (സെന്‍ട്രല്‍ മാണിക്കോത്ത് ചാരിറ്റി) പ്രവര്‍ത്തകര്‍. മുസ്തഫ മാണിക്കോത്ത്, സമീര്‍ മാണിക്കോത്ത്, നൗഷാദ് പുതിയപുര, ജലീല്‍ പുതിയകോട്ട, ഉസ്മാന്‍ കപ്പനയ്ക്കല്‍, സലാം മാണിക്കോത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സ്നേഹാലയത്തിന്റെ അന്തേവാസികള്‍ക്ക് ഭക്ഷണം വിളമ്പി നബിദിനം ആ പ്രവാചകന്റെ ജന്മദിനമാക്കി എല്ലാ അര്‍ത്ഥത്തിലും മാറ്റിയിരിക്കുന്നത്. ബിരിയാണിയാണ് അന്തേവാസികള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ